ചാലിയാറില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല, തിരച്ചില്‍ നിര്‍ത്തി, നാളെ പുനരാരംഭിക്കും

MTV News 0
Share:
MTV News Kerala

മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയായ ചാലിയം സ്വദേശി തൈക്കടപ്പുറം ഉസ്മാന്‍ കോയ (56)നെ കണ്ടെത്താനായില്ല.
കടുക്ക തൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും ട്രോമ കെയര്‍ അംഗമായ എ നജ്മുദ്ധീനും അഗ്നിരക്ഷാ സേനാ അംഗങ്ങളും സ്‌കൂബ ടീമും പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാവിലെ പത്തോടെ ആരംഭിച്ച തിരച്ചില്‍ രാത്രി ആറരയോടെയാണ് അവസാനിപ്പിച്ചത്. നാളെ പുലര്‍ച്ചെ ആറു മണിയോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി 12.30ഓടെയാണ് ഉസ്മാന്‍ കോയയെ കാണാതായത്. ചാലിയം സ്വദേശി ചെറുപുരക്കല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ഇലാഹി വെള്ളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ കൂടെയുണ്ടായിരുന്നവരുമായി വാക്ക് തര്‍ക്കമുണ്ടാവുകയും താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് ഉസ്മാന്‍ കോയ വള്ളത്തില്‍നിന്ന് പുഴയിലേക്ക് ചാടുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പോലിസിന് നല്‍കിയ മൊഴി.

ഉസ്മാന്‍ കോയക്കൊപ്പമുണ്ടായിരുന്നവര്‍ പോലിസ് കസ്റ്റഡിയിലാണ്. ഫൈബര്‍ വള്ളവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

Share:
Tags:
MTV News Keralaമല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയായ ചാലിയം സ്വദേശി തൈക്കടപ്പുറം ഉസ്മാന്‍ കോയ (56)നെ കണ്ടെത്താനായില്ല.കടുക്ക തൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും ട്രോമ കെയര്‍ അംഗമായ എ നജ്മുദ്ധീനും അഗ്നിരക്ഷാ സേനാ അംഗങ്ങളും സ്‌കൂബ ടീമും പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാവിലെ പത്തോടെ ആരംഭിച്ച തിരച്ചില്‍ രാത്രി ആറരയോടെയാണ് അവസാനിപ്പിച്ചത്. നാളെ പുലര്‍ച്ചെ ആറു മണിയോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്നലെ രാത്രി 12.30ഓടെയാണ് ഉസ്മാന്‍ കോയയെ കാണാതായത്. ചാലിയം സ്വദേശി...ചാലിയാറില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല, തിരച്ചില്‍ നിര്‍ത്തി, നാളെ പുനരാരംഭിക്കും