യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. വമ്പന്‍ ടീമുകള്‍ അണിനിരക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ക്ലാസിക് പോരാട്ടത്തിന് അരങ്ങൊരുക്കിയാണ് അവസാന എട്ടിലേക്കുള്ള നറുക്കെടുപ്പ് നടന്നത്. ഇംഗ്ലീഷ്‌് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് സ്‌പാനിഷ് ലാലിഗ മുന്‍നിരക്കാരായ റയാല്‍ മാഡ്രിഡാണ് എതിരാളികള്‍.
പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണലിനെ നേരിടുന്നത് ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ് ബയേണ്‍ മ്യൂണിക്ക്. സ്‌പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡും ബുണ്ടസ് ലീഗയില്‍ നിന്നുള്ള ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍. സ്‌പാനിഷ്, ഫ്രഞ്ച് ലീഗ് വണ്‍ വമ്പന്മാരായ ബാഴ്‌സലോണ-പാരീസ് സെയ്‌ന്റ് ജെര്‍മെയ്‌ന്‍ ക്വാര്‍ട്ടറിലും തീപാറുമെന്നുറപ്പ്.
സ്‌പാനിഷ് ലാലിഗയിലെ മൂന്നു ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ് അവസാന എട്ടിലെത്തി. ഇംഗ്ലണ്ടില്‍നിന്നും ജര്‍മനിയില്‍നിന്നും രണ്ടു വീതവും ഫ്രഞ്ച് ലീഗ് വണ്ണില്‍നിന്ന് ഒരു ടീമും സെമി സ്വപ്‌നവുമായി നോക്കൗട്ടിലുണ്ട്. അവസാന എട്ടിലെ ആദ്യപാദ മത്സരങ്ങള്‍ ഏപ്രില്‍ 9, 10 തീയതികളിലും അതേമാസം 16, 17 തീയതികളില്‍ രണ്ടാം പാദ മത്സരങ്ങളും അരങ്ങേറും. ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണു ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടം.
ഇറ്റാലിയന്‍ സിരി എ കരുത്തര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് യൂറോപ്പ ലീഗ് ക്വാര്‍ട്ടറിനെ ശ്രദ്ധേയമാക്കുന്നത്. എ.സി. മിലാനും എ.എസ്. റോമയുമാണ് സെമി ബെര്‍ത്തിനായി ആദ്യ ക്വാര്‍ട്ടറില്‍ പരസ്‌പരം പോരാടുന്നത്. രണ്ടാം ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിന് ഇറ്റലിയില്‍നിന്നുള്ള അറ്റലാന്റ എതിരാളികളാകുമ്പോള്‍ ബുണ്ടസ് ലീഗയില്‍ സ്വപ്‌നസമാന കുതിപ്പു നടത്തുന്ന ബയേര്‍ ലെവര്‍ക്യൂസണിന് പ്രീമിയര്‍ ലീഗ് ക്ലബ് വെസ്‌റ്റ് ഹാം യുണൈറ്റഡ് മൂന്നാം ക്വാര്‍ട്ടറില്‍ വെല്ലുവിളിതീര്‍ക്കും.
പോര്‍ച്ചുഗല്‍ ടീം ബന്‍ഫിക്കയും ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് മാഴ്‌സെയും തമ്മിലാണ് നാലാം ക്വാര്‍ട്ടര്‍. ഇറ്റലിയില്‍നിന്ന് മൂന്നും ഇംഗ്ലണ്ടില്‍നിന്ന് രണ്ടും പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍നിന്ന് ഓരോ ടീം വീതവുമാണ് അവസാ എട്ടിലേക്കു മാര്‍ച്ച് ചെയ്‌തത്. ഏപ്രില്‍ 11, 18 തീയതികളിലാണ് യഥാക്രമം ആദ്യപാദ, രണ്ടാം പാദ മത്സരങ്ങള്‍.
© Copyright - MTV News Kerala 2021
View Comments (0)