മാവൂർ:മൂന്നംഗ ചന്ദന മോഷണ സംഘത്തെ താമരശ്ശേരി ഫോറസ്റ്റ് അറസ്റ്റ് ചെയ്തു.
മലബാര്‍ മേഖലയില്‍ വ്യാപകമായി സ്വകാര്യ ഭൂമിയില്‍ നിന്നും വനപ്രദേശത്തുനിന്നും ചന്ദന മരം മുറിച്ചു കടത്തുന്ന സംഘത്തിലെ മൂന്നുപേരെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 50 കിലോ ചന്ദന മുട്ടികളും ചന്ദനക്കടത്തിനുപയോഗിച്ച ഓട്ടോറിക്ഷ, ജീപ്പ്, ബൈക്ക് എന്നിവയും വനപാലകര്‍ പിടിച്ചെടുത്തു.
മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയില്‍ ബഷീര്‍,പാഴൂര്‍ ചിറ്റാരിപിലാക്കല്‍ അബ്ദുറഹിമാന്‍, മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയില്‍ ബഷീര്‍, ആക്കോട് വാഴയൂര്‍ കോണോത്ത് അബ്ദുള്ള എന്നിവരാണ് പിടിയിലായത്.
വ്യാപകമായി ചന്ദന മോഷണം നടത്തുന്ന സംഘമാണ് പിടിയിലായതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓപീസര്‍ എം കെ രാജീവ്കുമാര്‍ പറഞ്ഞു.
വയനാട് നിരവില്‍ പുഴ ഭാഗത്ത് ഒളിപ്പിച്ചു വെച്ച നിലയിലാണ് ജീപ്പ് കണ്ടെടുത്തത്. ഫോറസ്റ്റ് ഓഫീസര്‍മാരായ ടി ബിനീഷ് കുമാര്‍, പി ജിതേഷ്, എ പ്രസന്ന കുമാര്‍, ബി കെ പ്രവീണ്‍ കുമാര്‍, എം വിബീഷ്, ആര്‍ ആര്‍ ടി അംഗങ്ങളായ ഷബീര്‍, കരീം മുക്കം എന്നിവരടങ്ങിയ സംഘമാണ് ചന്ദന മോഷ്ടാക്കളെ പിടികൂടിയത്.
© Copyright - MTV News Kerala 2021
View Comments (0)