കണ്ണൂർ |ലോകത്തെ വീണ്ടും വീണ്ടും ഞെട്ടിച്ച് മലയാളിയുടെ മഹാമനസ്കത. 18 കോടി രൂപയുടെ അത്യപൂർവ മരുന്നിനായി മലയാളിയുടെ കാരുണ്യം തേടിയ ഒന്നരവയസ്സുകാരൻ മുഹമ്മദിൻറ ചികി ത്സക്കായി നമ്മൾ മലാളികൾ നൽകിയത് 46.78 കോടി രൂപ. 7,70,000 പേരാണ് ഇത്രയും പണം നൽകിയതെന്ന് ചികിത്സാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അത്യപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒ ന്നരവയസ്സുകാരൻ മുഹമ്മദിൻറ ചികിത്സക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നെത്തിക്കാ ൻ ആവശ്യമായ 18 കോടി രൂപക്കായിരുന്നു ചികിത്സാകമ്മിറ്റി ലോകത്തിന്റെ സഹായം അഭ്യർഥിച്ചത്. ആറ് ദിവസം കൊണ്ടാണ് ഇത്രയും വലിയ തുക ലഭിച്ചത്.
മാട്ടൂൽ സ്വദേശി റഫീഖിൻറയും മറിയുമ്മയുടെയും മൂത്തമകൾ അഫയെ ചക്രക്കസേരയിലാക്കിയ ജ നിതക വൈകല്യ രോഗം സഹോദരൻ മുഹമ്മദിനെ യും ബാധിച്ചപ്പോഴാണ് കുടുംബം കാരുണ്യമതിക ളുടെ സഹായം തേടിയത്. അഭ്യർഥന
സമൂഹമാധ്യമങ്ങളിലടക്കം വന്നതോടെ ലോകത്തി ൻറ വിവിധ ഭാഗങ്ങളിൽനിന്ന് സഹായം ഒഴുകിയെ ത്തി. ഇടപാടുകളുടെ തിരക്കുകാരണം പലപ്പോഴും അക്കൗണ്ട് പണിമുടക്കി. ഒടുവിൽ, ആവശ്യമായ തു ക അക്കൗണ്ടിലെത്തിയെന്ന് ബാങ്ക് അധികൃതർ അ റിയിച്ചു. ആറാംദിവസം അക്കൗണ്ട് ക്ലോസ് ചെയ് തിരുന്നു. പിന്നീട് നടത്തിയ കണക്കെടുപ്പിലാണ് തുക 46.78 കോടി രൂപ കവിഞ്ഞതായി കമ്മിറ്റി സ്ഥി രീകരിച്ചത്. ബാക്കിവരുന്ന തുക സമാന രോഗത്താൽ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക് നൽകും.
© Copyright - MTV News Kerala 2021
View Comments (0)