തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

MTV News 0
Share:

മാവൂർ:ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

സ്ത്രീ ശാക്തീകരണ ലക്ഷ്യം വെച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ നായർ കുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൾഗഫൂർ ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ എൻ.പി കമല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷീബ കരിയാത്തൻകുന്ന് സ്വാഗതം പറഞ്ഞു.