കട്ടാങ്ങലിൽ ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.

MTV News 0
Share:

കട്ടാങ്ങൽ : കട്ടാങ്ങൽ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിന് (43) അക്രമി സംഘത്തിന്റെ കുത്തേറ്റു.

ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.5 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഇവരിൽ നാലുപേരെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലിലെ ടേബിള്‍ വൃത്തിയാക്കാന്‍ വൈകിയതില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു.