യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗം;ഓളിക്കൽ ഗഫൂർ

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ചട്ടപ്രകാരമല്ല പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് പ്രതിനിധി തയാറായത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കണമെങ്കിൽ ഭരണ സമിതി യോഗത്തിന്റെ ഒരാഴ്ച മുമ്പ് നോട്ടീസും പ്രമേയത്തിന്റെ പകർപ്പും കൂടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിക്കണം. ഇതൊന്നും പാലിക്കാതെ ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ തുനിഞ്ഞതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്നും ഓളിക്കൽ ഗഫൂർ വ്യക്തമാക്കി. പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന ഇത്തരം നടപടികളിൽ നിന്നും യു.ഡി.എഫ് പിൻമാറണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു.

Share:
MTV News Keralaകട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ചട്ടപ്രകാരമല്ല പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് പ്രതിനിധി തയാറായത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കണമെങ്കിൽ ഭരണ സമിതി യോഗത്തിന്റെ ഒരാഴ്ച മുമ്പ് നോട്ടീസും പ്രമേയത്തിന്റെ പകർപ്പും കൂടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിക്കണം. ഇതൊന്നും പാലിക്കാതെ ഭരണ സമിതി യോഗത്തിൽ പ്രമേയം...യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗം;ഓളിക്കൽ ഗഫൂർ