ജൈവ പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:എല്ലാ വീടുകളിലും പച്ചക്കറി എന്ന ആശയമുയർത്തി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി വികസനം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി തൈകളും ജൈവവളങ്ങളും മൺചട്ടികളും വിതരണം ചെയ്തത്.

ഓരോ വാർഡുകളിൽ നിന്നും ഗ്രാമസഭ വഴി തിരഞ്ഞെടുത്ത ഇരുപത്തി ഒന്ന് പേർക്ക് വീതമാണ് ആദ്യഘട്ടത്തിൽ പച്ചക്കറികളും വളങ്ങളും മൺചട്ടികളും വിതരണം ചെയ്യുന്നത്.

ഒരാൾക്ക് പത്ത് മൺചട്ടികളും പത്ത് കിലോ വളം, ചകിരി കമ്പോസ്റ്റ് എന്നിവയാണ് കൈമാറുന്നത്.ഇതിനുപുറമേ പച്ചമുളക്, വെണ്ട, വഴുതന,തക്കാളി എന്നിവയുടെ അത്യുൽപാദനശേഷിയുള്ള ഇരുപത് തൈകളും നൽകുന്നുണ്ട്. ചാത്തമംഗലം കൃഷിഭവൻ പരിസരത്ത് നടന്ന വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു.

വൈസ് പ്രസിഡണ്ട്
എം സുഷമ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷീസാ സുനിൽകുമാർ , കാർഷിക കർമ്മ സേന പ്രസിഡണ്ട് ചൂലൂർ നാരായണൻ സെക്രട്ടറി ടി എ രമേശൻ ,കൃഷി ഓഫീസർ
ശ്യാം ദാസ് , കൃഷി അസിസ്റ്റൻറ്
ടി എൻ അനൂപ്,
തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Keralaമാവൂർ:എല്ലാ വീടുകളിലും പച്ചക്കറി എന്ന ആശയമുയർത്തി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി വികസനം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി തൈകളും ജൈവവളങ്ങളും മൺചട്ടികളും വിതരണം ചെയ്തത്. ഓരോ വാർഡുകളിൽ നിന്നും ഗ്രാമസഭ വഴി തിരഞ്ഞെടുത്ത ഇരുപത്തി ഒന്ന് പേർക്ക് വീതമാണ് ആദ്യഘട്ടത്തിൽ പച്ചക്കറികളും വളങ്ങളും മൺചട്ടികളും വിതരണം ചെയ്യുന്നത്. ഒരാൾക്ക് പത്ത് മൺചട്ടികളും പത്ത് കിലോ വളം, ചകിരി...ജൈവ പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു.