ചോറിനൊപ്പം രുചിയേറിയ ചെമ്മീന്‍ ചമ്മന്തിപ്പൊടി ട്രൈ ചെയ്ത് നോക്കാം.

MTV News 0
Share:
MTV News Kerala

ഉണക്കചെമ്മീന്‍ കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍
ഉണക്കചെമ്മീന്‍ – 200 ഗ്രാം
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി ചതച്ചത് – 6 എണ്ണം
കറിവേപ്പില – 2 കതിര്‍
മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
എണ്ണ – 2 സ്പൂണ്‍
പുളി – ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ നല്ലതുപോലെ ചൂടാക്കി എടുക്കുക. ചൂടാറി കഴിഞ്ഞു ചെമ്മീന്റെ തല കളയണം . ബാക്കി നല്ലതുപോലെ പോലെ പൊടിച്ചു എടുക്കുക . എണ്ണ ചൂടാക്കി ഉള്ളി ചതച്ചതും, കറിവേപ്പിലയും മൂപ്പിച്ചു എടുക്കുക . അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവയും മൂപ്പിച്ചു എടുക്കണം. തേങ്ങ ചിരകിയത് ചേര്ത്തു ഇളക്കുക. 3 -4 മിനുടു കഴിഞ്ഞു വാങ്ങി വക്കാം .അതിലേക്ക് ഉപ്പ്, ചെമ്മീന്‌പൊടി ,പുളി എന്നിവ ചേര്ത്തു ഇളക്കി ,മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ പൊടിച്ചു എടുക്കുക . കാറ്റു കടക്കാത്ത ഒരു ടിന്നില്‍ അടച്ചു സൂക്ഷിക്കാം.