
മാവൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് കീഴിലെ ആശാവർക്കർമാർക്കാണ്പരിശീലന ക്ലാസ് നടത്തിയത്.
ചെറൂപ്പ ഹെൽത്ത് യൂണിറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസ് മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സൂപ്പർവൈസർ പി.കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ
കെ.സി പ്രജിത്ത്, പബ്ലിക് ഹെൽത്ത് നേഴ്സ് ഫൗസിയ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആർ.ബി.എസ്.കെ നഴ്സുമാർ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് ആർ ബി എസ് കെ എന്ന വിഷയത്തെക്കുറിച്ച് ആർ ബി എസ് കെ സിസ്റ്റർ ആതിര ,
സമ്പൂർണ്ണ മാനസിക ആരോഗ്യം എന്ന വിഷയത്തെ സംബന്ധിച്ച് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഹർഷ ,കൗൺസിലർ ശിൽപ എന്നിവർ ക്ലാസെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)