ചെറൂപ്പ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിന് മർദ്ദനമേറ്റതായി പരാതി.

MTV News 0
Share:
MTV News Kerala

മാവൂർ:ചെറൂപ്പ ഹെൽത്ത് ഹെൽത്ത് യൂണിറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനാണ് മർദ്ദനമേറ്റത്.

സെപ്റ്റിക്ക് ടാങ്ക് മാറ്റുന്നതിനായി നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയവരാണ് മർദ്ദിച്ചതെന്നാണ് പരാതി.

മർദ്ദനമേറ്റതിനെ തുടർന്ന് ചെറൂപ്പ ഹെത്ത് യൂനിറ്റിൽ ചികിൽസ തേടി.

അതേസമയം
കഴിഞ്ഞ എട്ടു മാസമായി പരാതിനൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും അക്കാര്യം അന്യേഷിക്കാനെത്തിയപ്പോൾ പരാതിക്കാരായ തങ്ങളെ കൈയേറ്റം ചെയ്യുകയാണുണ്ടായതെന്ന് പരാതി നൽകിയ കുടുംബം ആരോപിച്ചു.

കുഴിമന സുനന്ദ, ആനന്ദൻ എന്നിവർ ഹെൽത്ത് ഇൻസ്പെക്റ്റർക്കെതിരെ പരാതി നൽകി.

മാവൂർ പോലീസ് ഇരു പക്ഷത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.

Share:
MTV News Keralaമാവൂർ:ചെറൂപ്പ ഹെൽത്ത് ഹെൽത്ത് യൂണിറ്റിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിനാണ് മർദ്ദനമേറ്റത്. സെപ്റ്റിക്ക് ടാങ്ക് മാറ്റുന്നതിനായി നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് ചോദ്യം ചെയ്യാനെത്തിയവരാണ് മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദനമേറ്റതിനെ തുടർന്ന് ചെറൂപ്പ ഹെത്ത് യൂനിറ്റിൽ ചികിൽസ തേടി. അതേസമയംകഴിഞ്ഞ എട്ടു മാസമായി പരാതിനൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും അക്കാര്യം അന്യേഷിക്കാനെത്തിയപ്പോൾ പരാതിക്കാരായ തങ്ങളെ കൈയേറ്റം ചെയ്യുകയാണുണ്ടായതെന്ന് പരാതി നൽകിയ കുടുംബം ആരോപിച്ചു. കുഴിമന സുനന്ദ, ആനന്ദൻ എന്നിവർ ഹെൽത്ത് ഇൻസ്പെക്റ്റർക്കെതിരെ പരാതി നൽകി. മാവൂർ പോലീസ് ഇരു പക്ഷത്തിന്റെയും...ചെറൂപ്പ ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്തിന് മർദ്ദനമേറ്റതായി പരാതി.