ഫിറോസ് സ്‌മൃതി ഫുട്‌ബോൾ പ്രൗഢമായ തുടക്കം

MTV News 0
Share:
MTV News Kerala

ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് സംഘടിപ്പിച്ച  രണ്ടാമത് ഫിറോസ് സ്‌മൃതി  ഫ്ളഡ് ലിറ്റ് ഫുഡ്ബോൾ ടൂർണമെന്റ് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ കൊടിയത്തൂർ ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്‌ഘാടനം ചെയ്തു . ടൂർണമെൻറ്  കമ്മിറ്റി ചെയർമാൻ ശരീഫ് അക്കരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പും അബുദാബി ആസ്ഥാനമായ എ എഫ് ഇന്റെർനാഷണലും സ്പോൺസർ ചെയ്യുന്ന ടൂർണമെന്റിലെ വിജയികൾക്ക് ഖത്തർ കെ എം സി സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി നൽകുന്ന പ്രൈസ് മണിയും ചാലിൽ മമ്മദ് മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും . രണ്ടാം സ്ഥാനക്കാർക്ക് യു എ ഇ ,കെ എം  സി സി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി നൽകുന്ന പ്രൈസ്‌ മണിയും ഹമീദ് മാൻ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ഉദ്‌ഘാടന ചടങ്ങിൽ മജീദ് പുതുക്കുടി , വി പി എ ജലീൽ , ബഷീർ പി കെ , അനീസ് കലങ്ങോട്ട് , നൗഷാദ് പാറപ്പുറത്ത് , എസ് എ നാസർ , കുഞ്ഞോയി പാറക്കൽ , ടി പി മൻസൂർ ഷാജു റഹ്‌മാൻ കെ പി , സി കെ റസാക്ക് , കെ വി സലാം മാസ്റ്റർ ,
കെ എച് മുഹമ്മദ് , കെ സി റഷീദ് , നവാസ് വി കെ  , ശരീഫ് ടി പി ,സി വി എ കുട്ടി, അനസ് യു ,ജമാലുദ്ധീൻ മുള്ളാശ്ശേരി , ബഷീർ കണ്ടങ്ങൽ, ഹമീദ് ടി ടി , സാബിത്ത് കെ , ശരീഫ് വൈത്തല,  അനസ് യു സംബന്ധിച്ചു . ടൂർണമെന്റ്  ഡയറക്ടർ ഷാബുസ് അഹമ്മദ് സ്വാഗതവും അസീസ് കെ ടി നന്ദിയും പറഞ്ഞു .വൻ ജനാവലി പങ്കെടുത്ത ഉദ്‌ഘാടന മത്സരത്തിൽ ചാലഞ്ചേഴ്‌സ് ചെറുവാടി വിജയിച്ചു .