ചെറുവാടി: ചാലിയാർ ജലോത്സവം വി വൈ സി സി വാവൂർ ചാമ്പ്യൻമാർ
ചെറുവാടി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒമ്പതാമത് ചാലിയാർ ജലോത്സവം ചെറുവാടി കടവിൽ നടന്നു, ജലോത്സവം കാണാൻ പുഴയുടെ ഇരു കരകളിലുമായി സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി ഉണ്ടായിരുന്നു, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 15 ടീമുകൾ പങ്കെടുത്തു. ചെറുവാടി മിനിസ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം തിരുവമ്പാടി മണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു .
പരിപാടിയുടെ ഉൽഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു നിർവ്വഹിച്ചു, ചടങ്ങിൽ ജനകീയ കൂട്ടായ്മ പ്രസിഡൻറ് ആരിഫ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് അലവി അരിയിൽ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്സേറ്റ് മുക്ക് , ബ്ളോക് മെമ്പർമാരായ സുഹ്റ വെള്ളങ്ങോട്ട് , അഡ്വ . സൂഫിയാൻ , ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിഷ ചെലപ്പുറത്ത് , വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ കെ വി അബ്ദുറഹിമാൻ , അഷ്‌റഫ് കൊള്ളക്കാടൻ , മമ്മദ് കുട്ടി കുറുവാടങ്ങൽ , അസീസ് കുന്നത്ത് , അഡ്വ . സിടി അഹമ്മദ് കുട്ടി , കെ വി അബ്ദു സലാം മാസ്റ്റർ , ബച്ചു ചെറുവാടി ഉസ്മാൻ ചെറുവാടി ,എന്നിവർ സംസാരിച്ചു . ചടങ്ങിൽ ജനകീയ കൂട്ടായ്മയുടെ സെക്രട്ടറി ജമാൽ ചെറുവാടി സ്വാഗതവും ട്രഷറർ. റാഷിദ് ഇ കെ നന്ദിയും പറഞ്ഞു. പരിപാടിക്ക് നൗഷാദ് വേക്കാട്ട്, മുജീബ് തലവണ്ണ്, ബാസിൽ പുത്തലത്ത്, അസ്‌കർ , ഉവൈസ് , ഷറഫലി പുത്തലത് ,ഇബ്രാഹിം , അസ്സു , ജുറൈദ് , സന്ദീപ് ,എന്നിവർ നേത്യത്വം നൽകി.
മത്സരത്തിൽ രണ്ടും മുന്നും സ്ഥാനക്കാരായി ഓത്തുപള്ളിപ്പുറായി ,ടൗൺ ടീം മൈത്ര എന്നിവർ കരസ്ഥമാക്കി
പരിപാടിയോടനുബന്ധിച്ച് നിസാം ചേറ്റൂർ നേതൃത്വത്തിൽ ചാലിയാർ ചലഞ്ച് (ഓഫ് റോഡ് റൈസിംഗ് )ഈ വർഷത്തെ പ്രത്യേക പരിപാടിയായിരുന്നു ലേഡി റൈഡേഴ്‌സ് 50 ഓളം ഓഫ് റോഡ് റൈഡേഴ്സ് ടീമുകൾ പങ്കെടുത്തു. രാവിലെ മുതൽ സ്റ്റേജിൽ ഗാനമേളയും വിവിധ വിദ്യാലയങ്ങളിൽ നിന്നും ഉള്ള കുട്ടികളുടെ കലാപരിപാടികളും നടന്നു
വിജയികൾക്ക് അഡ്വക്കറ്റ് ഷമീർ കുന്നമംഗലം,ഒണിക്സ് മാർബിൾ മഞ്ചേരി മാനേജിംഗ് ഡയറക്ടർ സിപി .നൗഷാദിന് ,ക്ലെൻറ് മുക്കം മാനേജിംഗ് ഡയറക്ടർ അബ്ദുൽ റഷീദ് എന്നിവർ ചേർന്ന ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു
© Copyright - MTV News Kerala 2021
View Comments (0)