ചെട്ടിക്കടവിൽ വലിയ പാലം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവർത്തിക്ക് തുടക്കമായി.

MTV News 0
Share:
MTV News Kerala

മാവൂർ:മാവൂർ ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ വലിയ പാലം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവർത്തിക്ക് തുടക്കം കുറിച്ചു. സർക്കാറിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 കോടി രൂപ ചിലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിൽ തൊണ്ണൂറ് മീറ്റർ നീളവും രണ്ടരമീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഈ പാലം പൊളിച്ചുനീക്കി യശേഷമാകും പുതിയ പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുക.

ആറ് തൂണുകളിൽ അഞ്ച് സ്ലാബുകൾ ഘടിപ്പിച്ചുള്ളതാണ് നിർമ്മിക്കാനുദ്യേശിക്കുന്ന പാലം. ഫുട്ട്പാത്തുൾപ്പെടെ പതിനൊന്ന് മീറ്റർ വീതിയിലും നൂറ്റി ഇരുപത്തൊന്ന് മീറ്റർ നീളവുമാണ് പാലത്തിനുണ്ടാവുക. പതിനെട്ട് മാസമാണ് പ്രവർത്തിപൂർത്തിയാക്കു
ന്നതിന് അനുവദിച്ചത്.

കോഴിക്കോട് പി.ടി.എസ് ഹൈടെക് ഇന്ത്യ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. നിലവിൽ പുതിയ പാലം നിർമ്മാണത്തിനാവശ്യമായ നടപ്പാലം ചെറുപുഴക്കു കുറുകെ നിർമ്മിക്കുന്ന പ്രവർത്തിയാണ് പുരോഗമിക്കുന്നത്. ചെട്ടിക്കടവ്- വെള്ളനൂർ റോഡിലെ ഗതാഗതം പി.ഡബ്ല്യുഡി അധികൃതർ തടയുന്ന മുറക്ക് പഴയപാലം പൊളിച്ചുനീക്കും. സമീപ ദിവസങ്ങളിൽ തന്നെ അതിനുളള അനുമതിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ചെട്ടിക്കടവിൽ വലിയ പാലം വരുന്നതോടെ മലപ്പുറം ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയുടെ വിവിധയിടങ്ങളിലേക്കും വയനാട് ജില്ലയിലേക്കും എളുപ്പമാർഗ്ഗമാകും.

Share:
MTV News Keralaമാവൂർ:മാവൂർ ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെട്ടിക്കടവിൽ വലിയ പാലം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവർത്തിക്ക് തുടക്കം കുറിച്ചു. സർക്കാറിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 കോടി രൂപ ചിലവഴിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. നിലവിൽ തൊണ്ണൂറ് മീറ്റർ നീളവും രണ്ടരമീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഈ പാലം പൊളിച്ചുനീക്കി യശേഷമാകും പുതിയ പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുക. ആറ് തൂണുകളിൽ അഞ്ച് സ്ലാബുകൾ ഘടിപ്പിച്ചുള്ളതാണ് നിർമ്മിക്കാനുദ്യേശിക്കുന്ന പാലം. ഫുട്ട്പാത്തുൾപ്പെടെ പതിനൊന്ന് മീറ്റർ വീതിയിലും നൂറ്റി ഇരുപത്തൊന്ന് മീറ്റർ നീളവുമാണ്...ചെട്ടിക്കടവിൽ വലിയ പാലം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവർത്തിക്ക് തുടക്കമായി.