നീര്‍ത്തട കമ്മറ്റി രൂപീകരണവും നീര്‍ത്തട നടത്തവും സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 വര്‍ഷത്തെ ആക്ഷന്‍പ്ലാന്‍ “നീരുറവ്” തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സങ്കേതം തോട് 1,2 നീര്‍ത്തടം ഉള്‍പ്പെടുന്നപ്രദേശത്തിന്‍റെ നീര്‍ത്തട കമ്മറ്റി രൂപീകരണവും നീര്‍ത്തട നടത്തവും സംഘടിപ്പിച്ചു.

ഏരിമല വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രസീന സ്വാഗതം പറഞ്ഞ യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശ്രീമതി സുഷമ അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് ശ്രീ അബ്ദുള്‍ഗഫൂര്‍ ഓളിക്കല്‍ ഉത്ഘാടനം ചെയ്തു.

MGNREGA AE സ്വാതി സദാശിവന്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ മാരായ പുഷ്പ എം ടി,റീന മാണ്ടിക്കാവില്‍ എന്നിവരും വര്‍ഡ് മെമ്പര്‍ മാരായ മൊയ്തു പീടികക്കണ്ടി ,ഹക്കീം മാസ്റ്റർ, ശ്രീമതി ചന്ദ്രമതി, ശിവദാസൻ ബംഗ്ലാവിൽ , വിശ്വൻ വെള്ളലശ്ശേരി, പ്രീതി വാലത്തിൽ, ജയപ്രകാശൻ , നീർത്തട കോഡിനേഷന്‍ കമ്മറ്റി അംഗങ്ങളായ ഭരതൻ , പ്രേമൻ , വേണു , ജയദാസൻ, കുഞ്ഞൻ
VEO ശ്രീലത തുടങ്ങിയവര്‍ ആശംസ അറിയിച്ചു.തുടര്‍ന്ന് ചെമ്പക്കോട് നീരുറവ് പ്രദേശത്ത് നിന്നും നീര്‍ത്തട നടത്തം ആരംഭിച്ചു. ADS അംഗങ്ങള്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍,എന്നിവര്‍ നീര്‍ത്തട നടത്തത്തില്‍ പങ്കെടുത്തു.