നടൻ വിനായകൻ അറസ്റ്റിൽ

MTV News 0
Share:
MTV News Kerala

എറണാകുളം: നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ച്  ബഹളംവെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനായകന്റെ ഫ്‌ളാറ്റിൽ പോലീസ് എത്തിയിരുന്നു. ഇവിടെവെച്ച് പോലീസ് ഉദ്യോഗസ്ഥരെ വിനായകൻ അസഭ്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്  സ്റ്റേഷനിലെത്തിയപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തി.

വിനായകനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പോലീസ് വൈദ്യ പരിശോധന നടത്തി. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Share:
Tags:
MTV News Keralaഎറണാകുളം: നടൻ വിനായകൻ അറസ്റ്റിൽ. പോലീസ് സ്റ്റേഷനിൽ മദ്യപിച്ച്  ബഹളംവെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിനായകന്റെ ഫ്‌ളാറ്റിൽ പോലീസ് എത്തിയിരുന്നു. ഇവിടെവെച്ച് പോലീസ് ഉദ്യോഗസ്ഥരെ വിനായകൻ അസഭ്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്  സ്റ്റേഷനിലെത്തിയപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തി. വിനായകനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പോലീസ് വൈദ്യ പരിശോധന നടത്തി. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.നടൻ വിനായകൻ അറസ്റ്റിൽ