മരമുത്തശ്ശിക്ക് യാത്രാമൊഴി നൽകി.

MTV News 0
Share:
MTV News Kerala

ചേന്ദമംഗല്ലൂർ:രണ്ടു നൂറ്റാണ്ട് കാലത്തോളം റോഡരികിൽ എല്ലാവർക്കും താങ്ങായി, തണലായി,രക്ഷകനായി നിന്ന് ചേന്നമംഗല്ലൂർ അങ്ങാടിയിലെ ചീനിന്റോട്ടിലെ ചീനി മരത്തിന് യാത്രയപ്പ് നൽകി.

മണാശ്ശേരി -ചേന്നമംഗല്ലൂർ റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി അടുത്ത ദിവസം മഴു വീഴാൻ പോകുന്ന മരമുത്തശ്ശിക്കാണ് നാട്ടുകാർ യാത്രാ മൊഴി നൽകിയത്. ഈ മരം നിരവധി പേർക്ക് താങ്ങായി, തണലായി നിന്നിട്ടുണ്ട്. ഇതിന്റെ മുകളിൽനിന്ന് കൂടുകെട്ടി ആയിരക്കണക്കിന് ജീവിതങ്ങൾ പറന്നു പോയിട്ടുണ്ട്.നമ്മുടെ നല്ലനടപ്പിനും ദുർനടപ്പിനും സാക്ഷിയായിട്ടുണ്ട്.

ചേന്നമംഗല്ലൂർ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നിരവധിപേരാണ് ചീനി മരത്തിന് യാത്രാമൊഴി നേരാൻ ഇന്ന് വൈകുന്നേരം മരച്ചുവട്ടിൽ എത്തിയത്.സംഘാടകൻ ഗഫൂർ നാഗേരി സ്വാഗതം പറയുകയും കൗൺസിലർ ഗഫൂർ മാസ്റ്റർ, കുഞ്ഞാലി മാസ്റ്റർ,ജയശീലൻ പയ്യടി, ബർകത്തുള്ള ഖാൻ, മമ്മദ് മാസ്റ്റർ,മമ്മൂട്ടി കളത്തിങ്ങൽ, കെ പി അഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.