സാധ്യമാണ്, നല്ല ആശയം… സൂചന നല്‍കി കമല്‍ഹാസന്‍, കോയമ്പത്തൂര്‍ സ്റ്റാര്‍ മണ്ഡലമായേക്കും

MTV News 0
Share:

കോയമ്പത്തൂര്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മല്‍സരിച്ചേക്കും. കോയമ്പത്തൂര്‍ മണ്ഡലത്തിലാകും അദ്ദേഹം ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ പാര്‍ട്ടി നേതൃയോഗം സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.കമല്‍ഹാസന്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരുമെന്നും കോയമ്പത്തൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് അദ്ദേഹം കോയമ്പത്തൂരില്‍ പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തത്. അടുത്തിടെ നടന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. ഡിഎംകെ പ്ിന്തുണയും കോണ്‍ഗ്രസിനായിരുന്നു

Share:
Tags:
കോയമ്പത്തൂര്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മല്‍സരിച്ചേക്കും. കോയമ്പത്തൂര്‍ മണ്ഡലത്തിലാകും അദ്ദേഹം ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ പാര്‍ട്ടി നേതൃയോഗം സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.കമല്‍ഹാസന്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ ചേരുമെന്നും കോയമ്പത്തൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് അദ്ദേഹം കോയമ്പത്തൂരില്‍ പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തത്. അടുത്തിടെ നടന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. ഡിഎംകെ പ്ിന്തുണയും...സാധ്യമാണ്, നല്ല ആശയം… സൂചന നല്‍കി കമല്‍ഹാസന്‍, കോയമ്പത്തൂര്‍ സ്റ്റാര്‍ മണ്ഡലമായേക്കും