
മുൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല മുൻ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായി.
യുഡിഎഫിൽ കാലുവാരൽ അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് വിക്‌ടർ ടി തോമസ് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ പോലും ആകാൻ കഴിവില്ലാത്തവരെ സ്ഥാനാർഥികളാക്കുന്നു. താൻ യുഡിഎഫിൽ വളരെക്കാലമായി അസംതൃപ്‌തനായിരുന്നെന്നും വിക്‌ടർ ടി തോമസ് പറഞ്ഞു. വിക്‌ടർ ടി തോമസ് ബിജെപിയിൽ എത്തിയത് കേരളത്തിൽ വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)