കർണാടകയിലെ ആവേശം തെലങ്കാനയിലേക്കും: ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ്, കരുതലോടെ ബിആർഎസ്

MTV News 0
Share:
MTV News Kerala

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ വരാനിരിക്കുന്ന നിയമസഭ പോരാട്ടങ്ങളേയും നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കർണാടകയുമായി അതിർത്തി പങ്കിടുന്ന തെലങ്കാനയില്‍ ഇത്തവണ പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബിജെപി കൂടി ശക്തമായ സാന്നിധ്യമായി മാറിയ സംസ്ഥാനത്ത് ബിആർഎസിനെ പരാജയപ്പെടുത്തി അധികാരത്തിലേറുക എന്നുള്ളത് ചെറിയ വെല്ലുവിളിയല്ലെങ്കിലും ഇക്കുറി അത്ഭുതങ്ങള്‍ നടക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം.തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് തന്നെ ബിആർഎസ് സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളും പ്രതിഷേധവുമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തി വരുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ 21 എണ്ണം മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്ന് വർഷത്തിനിടയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ശക്തമായ പ്രതിപക്ഷ പാർട്ടിയെന്ന പ്രതീതി സൃഷ്ടിക്കാന്‍ സാധിച്ചത് ബിജെപിക്കാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.2020-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ദുബ്ബാക്ക നിയമസഭാ മണ്ഡലം പിടിച്ചെടുത്തതിന് ശേഷമാണ് ബിആർഎസിനെതിരെ ബിജെപി ശക്തമായി നീങ്ങാൻ തുടങ്ങിയത്. 2020 ഡിസംബറിൽ നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്ച്.എം.സി) തിരഞ്ഞെടുപ്പിലും ബിജെപിക്ക് നിർണ്ണായക മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നു.

Share:
Tags:
MTV News Keralaകർണാടക നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ വരാനിരിക്കുന്ന നിയമസഭ പോരാട്ടങ്ങളേയും നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കർണാടകയുമായി അതിർത്തി പങ്കിടുന്ന തെലങ്കാനയില്‍ ഇത്തവണ പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബിജെപി കൂടി ശക്തമായ സാന്നിധ്യമായി മാറിയ സംസ്ഥാനത്ത് ബിആർഎസിനെ പരാജയപ്പെടുത്തി അധികാരത്തിലേറുക എന്നുള്ളത് ചെറിയ വെല്ലുവിളിയല്ലെങ്കിലും ഇക്കുറി അത്ഭുതങ്ങള്‍ നടക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം.തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് തന്നെ ബിആർഎസ് സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളും പ്രതിഷേധവുമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തി വരുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 119...കർണാടകയിലെ ആവേശം തെലങ്കാനയിലേക്കും: ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ്, കരുതലോടെ ബിആർഎസ്