ഭാരത് ജോഡോ യാത്ര എറണാകുളത്തെത്തി; പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിലും.

MTV News 0
Share:
MTV News Kerala

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ദിവസം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി യിൽ ചേർന്നു. രാഹുൽ ഗാന്ധി ജാഥയുമായി ജില്ലാ അതിർത്തിയിൽ എത്തുന്നതിന് തൊട്ടു മുൻപ് അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് രാധാകൃഷ്ണന്‍ പാറപ്പുറം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്ന കാര്യം രാധാകൃഷ്ണന്‍ അറിയിച്ചത്. കോൺഗ്രസിന് ഇന്ത്യയിൽ ഇനി ഭാവിയില്ലന്നതാണ് പാർട്ടി വിടാനുള്ള കാരണമായി അദ്ദേഹം വ്യക്തമാക്കിയത്.

ദേശീയനേതാക്കൾ പലരും പാർടിവിട്ട്‌ ബിജെപിയിൽ ചേക്കേറുന്നതിന്റെ ചെറിയ പതിപ്പായി എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്‍റിന്‍റെയും മാറ്റം. കോണ്‍ഗ്രസിന്‍റെ വ്യാപാര സംഘടനയുടെ ജില്ലാ പ്രസിഡന്റ്, ഒബിസി കോണ്‍ഗ്രസിന്‍റെ എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി, ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ച നേതാവായിരുന്നു രാധാകൃഷ്ണന്‍ പാറപ്പുറം.