കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 5880 രോഗികള്‍, ജാഗ്രതാ നിര്‍ദ്ദേശം

MTV News 0
Share:

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 35199 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനവുമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്.രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയര്‍ന്നതോടെ ആകെ 44,196,318 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസം 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 53,09,79 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 205 ഡോസ് വാക്‌സിന്‍ നല്‍കിയത്. രാജ്യവ്യാപകമായി ഇതുവരെ 220,66,23,527 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.