രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

MTV News 0
Share:
MTV News Kerala

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 86,498 ആയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി.
സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 12,31,415 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 64 ദിവസത്തിന് ശേഷമാണ് ഇന്നലെ പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തിയത്.
രാജ്യത്ത് ഇതിനോടകം 2,90,89,069 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,90,58,360 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.
ജൂണ്‍ എട്ട് വരെ 37,01,93,563 സാമ്ബിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍.) അറിയിച്ചു.