
മാവൂർ:കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സിപിഐ ചെറുവാടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മോഹനൻ മാസ്റ്റർ, പാർട്ടി തിരുവംമ്പാടി മണ്ഡലം സെക്രട്ടറി ഷാജികുമാർ, ഇ രമേഷ് ബാബു, രവീന്ദ്രൻ മാസ്റ്റർ,അഷറഫ് കൊളക്കാടൻ, എൻ.കെ അഷറഫ്, നൗഷാദ് കെ.സി,ശബീർ ചെറുവാടി,നൗഷാദ് കൊടിയത്തൂർ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. ലോക്കൽ സെക്രട്ടറി വി കെ അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത് സ്വാഗതം പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)