
കർണാടകത്തിലെ ബാഗേപ്പള്ളി നിയമസഭാ മണ്ഡത്തിൽ സിപിഐ എമ്മിന് ജനതാദൾ സെക്കുലർ പിന്തുണ. രണ്ടു തവണ സിപിഐ എം വിജയിച്ച ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർടി രണ്ടാം സ്ഥാനത്താണ്.
ആന്ധ്രാപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ബാഗേപള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ജെഡിഎസ് സമ്മതിച്ചിട്ടുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എസ് എൻ സുബ്ബറെഡ്ഡി 14,013 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിന്റെ ജിവി ശ്രീരാമ റെഡ്ഡിയെ പരാജയപ്പെടുത്തിയിരുന്നു. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 38,302 വോട്ടുകൾ ആ തെരഞ്ഞെടുപ്പിൽ നേടി. ബിജെപിക്ക് ഇവിടെ അയ്യായിരത്തോളം വോട്ടെ നേടാനായുള്ളു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)