തൈരിന്റെ പേര് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു; തമിഴ്‌നാട്ടില്‍ നിന്നുള്ള എതിര്‍പ്പ് ഫലിച്ചു

MTV News 0
Share:
MTV News Kerala

ചെന്നൈ: തൈരിന്റെ പേര് ഹിന്ദിയിലെ ദഹി എന്നാക്കി മാറ്റാനുള്ള ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നീക്കം ഉപേക്ഷിച്ചു. തൈരിന്റെ പാക്കറ്റില്‍ പേര് മാറ്റാനായിരുന്നു നീക്കം. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും, പാല്‍ ഉല്‍പ്പാദക സംഘങ്ങളില്‍ നിന്നും ഈ നീക്കത്തിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ ഉല്‍പ്പാദക സംഘങ്ങളോട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പേര് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. ഇംഗ്ലീഷില്‍ കര്‍ഡ് എന്നും തമിഴില്‍ തൈര് എന്നുമാണ് ഈ പാക്കറ്റുകളില്‍ സാധാരണ എഴുതാറുള്ളത്. പകരം ദഹി എന്ന് ഹിന്ദിയില്‍ എഴുതണമെന്നായിരുന്നു ആവശ്യം.

Share:
Tags:
MTV News Keralaചെന്നൈ: തൈരിന്റെ പേര് ഹിന്ദിയിലെ ദഹി എന്നാക്കി മാറ്റാനുള്ള ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നീക്കം ഉപേക്ഷിച്ചു. തൈരിന്റെ പാക്കറ്റില്‍ പേര് മാറ്റാനായിരുന്നു നീക്കം. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും, പാല്‍ ഉല്‍പ്പാദക സംഘങ്ങളില്‍ നിന്നും ഈ നീക്കത്തിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള പാല്‍ ഉല്‍പ്പാദക സംഘങ്ങളോട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പേര് മാറ്റാന്‍...തൈരിന്റെ പേര് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു; തമിഴ്‌നാട്ടില്‍ നിന്നുള്ള എതിര്‍പ്പ് ഫലിച്ചു