ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും നടത്തി.

MTV News 0
Share:
MTV News Kerala

മാവൂർ: ഗ്രാമീണ മേഖലയിൽ ക്ഷീര കൃഷി പ്രോത്സാഹിപ്പിച്ചു
കൊണ്ട് ധവള വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും നടത്തി.
കോഴിക്കോട് ഒളവണ്ണയിലെ മാത്തറ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും സംഘടിപ്പിച്ചത്.
ഒളവണ്ണ ഇരിങ്ങലൂരിൽ നടന്ന കന്നുകാലി പ്രദർശനത്തിൽ
വിവിധവിഭാഗങ്ങളിലായി 24 കന്നുകാലികളെയാണ് പ്രദർശനത്തിന് എത്തിച്ചത്. കറവ പശു, കന്നുക്കുട്ടി, കിടാരി , വിഭാഗങ്ങളിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തവർക്ക്
സമ്മാനങ്ങളും കൈമാറി.
ഇരിങ്ങല്ലൂരിൽ നടന്ന കന്നുകാലി പ്രദർശനം
കോഴിക്കോട് ബ്ലോക്ക് പ്രസിഡണ്ട് ടി കെ ശൈലജ ഉദ്ഘാടനം ചെയ്തു.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:പി ശാരുതി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ
അക്ബർ ശരീഫ്,
എപി സൈതാലി ,
എൻ വി ജയപ്രശാന്ത്, സജിത പൂക്കാടൻ, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഡയറി എക്സിബിഷൻ, ക്ഷീര സെമിനാർ ക്ഷീരകർഷകരെ ആദരിക്കൽ , ഡയറി ക്വിസ്, വിവിധ കലാപരിപാടികൾ എന്നിവ നടന്നു .

Share:
Tags:
MTV News Keralaമാവൂർ: ഗ്രാമീണ മേഖലയിൽ ക്ഷീര കൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ട് ധവള വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും നടത്തി.കോഴിക്കോട് ഒളവണ്ണയിലെ മാത്തറ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും സംഘടിപ്പിച്ചത്.ഒളവണ്ണ ഇരിങ്ങലൂരിൽ നടന്ന കന്നുകാലി പ്രദർശനത്തിൽവിവിധവിഭാഗങ്ങളിലായി 24 കന്നുകാലികളെയാണ് പ്രദർശനത്തിന് എത്തിച്ചത്. കറവ പശു, കന്നുക്കുട്ടി, കിടാരി , വിഭാഗങ്ങളിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തവർക്ക്സമ്മാനങ്ങളും കൈമാറി.ഇരിങ്ങല്ലൂരിൽ നടന്ന കന്നുകാലി പ്രദർശനംകോഴിക്കോട്...ക്ഷീര കർഷക സംഗമവും കന്നുകാലി പ്രദർശനവും നടത്തി.