അനുഗ്രഹം തേടിവന്ന കുട്ടിയുടെ ചുണ്ടിൽ ഉമ്മ വെച്ചു, ദലൈലാമക്കെതിരെ വ്യാപക വിമർശനം
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കുട്ടിയെ ഉമ്മവെക്കുന്ന വീഡിയോക്കെതിരെ വലിയ വിമർശനമുയരുന്നു. ഉമ്മവെച്ചതിന് ശേഷം കുട്ടിയോട് നാവ് നക്കാൻ പറഞ്ഞതാണ് വിമർശനത്തിനിടയാക്കിയത്.
ആത്മീയപ്രഭാഷണത്തിനിടെയാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ദലൈലാമ സംസാരിക്കുന്നതിനിടെ അനുഗ്രഹം തേടി ഓടിവന്ന കുട്ടി അദ്ദേഹത്തിന്റെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു. തുടർന്ന് നാക്ക് പുറത്തേക്കിട്ട ദലൈലാമ നാവ് നക്കാമോ എന്ന ചോദിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ വിമർശനമാണ് ഉയർന്നുവരുന്നത്.
ദലൈലാമയുടെ സ്ഥാനത്തിന് ചേരാത്ത പ്രവൃത്തിയെന്നും അനുചിതമായ പെരുമാറ്റമെന്നുമൊക്കെയാണ് ഒരു വിഭാഗത്തിന്റെ വിമർശനം. ചിലരാകട്ടെ ഒരുപടി കടന്ന് ദലൈലാമയെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. മുൻപ് 2019ൽ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയതിന് ദലൈലാമക്ക് പഴികേട്ടിരുന്നു. അന്ന് മാപ്പ് പറഞ്ഞ് അദ്ദേഹം തലയൂരുകയായിരുന്നു
© Copyright - MTV News Kerala 2021
View Comments (0)