ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ: കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ദലൈലാമ
ബാലന്റെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഒരു പരിപാടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ ചുംബിക്കുകയും നാക്കില്‍ നക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനം ദലൈലാമയ്ക്ക് നേരെ ഉയര്‍ന്നു.ഈയിടെയുളള ഒരു കൂടിക്കാഴ്ചയില്‍ ഒരു ചെറിയ ആണ്‍കുട്ടി ദലൈലാമയോട് ആലിംഗനം ആവശ്യപ്പെടുന്ന വീഡിയോ ക്ലിപ് പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉണ്ടാക്കിയ വേദനയില്‍ ദലൈലാമ ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുളള സുഹൃത്തുക്കളോടും ക്ഷമാപണം നടത്തുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)