
കോഴിക്കോട് >മുക്കം ;
കാരമൂലയിലെ പൗര പ്രമുഖനും സി.പി.ഐ.എം, മുൻ കാരശ്ശേരി ലോക്കൽ സെക്രറിയുമായിരുന്ന കൊളത്തും കണ്ടി കെ.ശ്രീധരൻ അന്തരിച്ചു
കലാസാംസ്കാരിക മേഘലയിലെ വഴി കാട്ടിയും വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന ഭാരവാഹിയുമായിരുന്നു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടും സിക്രട്ടറിയും ട്രഷററുമായി പതിറ്റാണ്ടുകളോളം സമിതിയെ നയിച്ചു
പക്ഷാഘാതം ബാധിച്ച് കിടപ്പിലാവുകയായിരുന്നു.
കോഴിക്കോട്ടെ വ്യാപാരി വ്യവസായി സമിതിയുടെ പകരം വെക്കാനില്ലാത്ത നേതൃശബ്ദമായിരുന്ന നേതാവിനെ യാണ് നഷ്ടമായത്
ഏറെ പ്രതികൂലമായ സാഹചര്യത്തിലും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലം വ്യാപാരിവ്യവസായി സമിതിയെന്ന പ്രസ്ഥാനത്തെ കെട്ടി പ്പടുക്കാൻ വിനിയോഗിച്ച ഒരു തണൽ മരമാണ് നഷ്ടമായത്
സംസ്കാരം നാളെ (28-07-2023-വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12:00- മണിക്ക്.
© Copyright - MTV News Kerala 2021





View Comments (0)