ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച പതിനേഴ് കാരി മരിച്ചു

MTV News 0
Share:
MTV News Kerala

കോഴിക്കോട് | നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു. കുട്ടിക്ക് ഇന്‍സുലിന്‍ലഭിക്കുന്നതില്‍ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടോ എന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കുന്നു.

എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

ആഗ്‌നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്പാദിപിക്കപെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപെടുകയും തത്ഫലമായി ഇത്തരകാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ ദിവസവും ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ എടുക്കാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനാവില്ല. ഒരു വയസ്സു മുതല്‍ കാമാരപ്രായം
അവസാനിക്കുന്നതിനു മുന്‍പാണ് ടൈപ്പ് വണ്‍ പ്രമേഹം സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം ടൈപ്പ് വണ്‍ പ്രമേഹബാധിതരാണ്.