ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ

MTV News 0
Share:

നല്ലളം: ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- തടഞ്ഞു വെച്ച ആനുകൂല്യ ങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കെ.എസ്.ഇ.ബി. ഫറോക്ക് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പ്രതിഷേധ ധർണ്ണ കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഡിവിഷൻ പ്രസിഡന്റ്‌ പി. അലി അധ്യക്ഷനായി. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വടകര ഡിവിഷൻ പ്രസിഡന്റ്‌ കെ. കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. നല്ലളം മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ പി. പി. ദിൽഷാദ്, ജില്ലാ വർക്കിങ് പ്രസിഡന്റ്‌ സുനിൽ കക്കുഴി, സംസ്ഥാന കമ്മിറ്റി അംഗം പി.ഐ. അജയൻ, ജില്ലാ കമ്മിറ്റി അംഗം എൻ. വി. സുദർശനൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽ പയമ്പ്ര, ജില്ലാ കമ്മിറ്റി അംഗം രാജേഷ് കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ ജോയിന്റ് സെക്രട്ടറി കെ. ഇർഷാദ് സ്വാഗതവും ഡിവിഷൻ ട്രഷറർ ടി. ഷാജി നന്ദിയും പറഞ്ഞു.
ചിത്രം: ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- തടഞ്ഞു വെച്ച ആനുകൂല്യ ങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കെ.എസ്.ഇ.ബി. ഫറോക്ക് ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്യുന്നു.

Share:
നല്ലളം: ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- തടഞ്ഞു വെച്ച ആനുകൂല്യ ങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കെ.എസ്.ഇ.ബി. ഫറോക്ക് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പ്രതിഷേധ ധർണ്ണ കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഡിവിഷൻ പ്രസിഡന്റ്‌ പി. അലി അധ്യക്ഷനായി. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വടകര ഡിവിഷൻ പ്രസിഡന്റ്‌...ജനദ്രോഹ സ്മാർട്ട്‌ മീറ്റർ പദ്ധതി പിൻവലിക്കണം- കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ