ആളികത്തി പ്രതിഷേധം ; പോലീസ് വിലക്ക് ലംഘിച്ച് ജന്തർ മന്തറിൽ ഡോക്ടർമാർ

MTV News 0
Share:

അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി തേടി ദില്ലിയിലും കൊച്ചിയിലും അടക്കം മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം. ദില്ലിയിൽ മെഡിക്കൽ അസോസിയേഷൻ്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം. നടന്നത് സമരം പാടില്ലെന്ന പോലീസിന്റെ വിലക്ക് ലംഘിച്ച് ദില്ലി ലേഡി ഹാർഡിങ് ആശുപത്രിയിലെ ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകരാണ് ജന്തർമന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്. മറ്റ് ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും ഇവർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.
ഡോക്ടർമാരുടെ സംഘടന ഇന്ന് രാത്രി 10 മുതൽ പത്തര വരെ സമൂഹമാധ്യമമായ എക്സിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പോലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ന്യൂ ദില്ലി ഡിസിപിയടക്കം സ്ഥലത്തെത്തി പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ സഹകരിച്ചിട്ടില്ല. ജന്തർമന്തറിൽ കുത്തിയിരുന്ന് ഡോക്ടർമാർ സമരം തുടരുകയാണ്.
അതേ സമയം കൊച്ചിയിലും ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.

Share:
അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി തേടി ദില്ലിയിലും കൊച്ചിയിലും അടക്കം മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം. ദില്ലിയിൽ മെഡിക്കൽ അസോസിയേഷൻ്റെ അടക്കം നേതൃത്വത്തിലാണ് പ്രതിഷേധം. നടന്നത് സമരം പാടില്ലെന്ന പോലീസിന്റെ വിലക്ക് ലംഘിച്ച് ദില്ലി ലേഡി ഹാർഡിങ് ആശുപത്രിയിലെ ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകരാണ് ജന്തർമന്തറിലേക്ക് പ്രതിഷേധത്തിനെത്തിയത്. മറ്റ് ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും ഇവർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. ഡോക്ടർമാരുടെ സംഘടന ഇന്ന് രാത്രി 10 മുതൽ പത്തര വരെ സമൂഹമാധ്യമമായ എക്സിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പോലീസ് വിലക്ക്...ആളികത്തി പ്രതിഷേധം ; പോലീസ് വിലക്ക് ലംഘിച്ച് ജന്തർ മന്തറിൽ ഡോക്ടർമാർ