കിഴുപറമ്പ പാറക്കുഴിയില്‍ വീണ് അപകടം; അഭിനന്ദക്ക് പിന്നാലെ ആര്യയും വിടവാങ്ങി

MTV News 0
Share:

കിഴുപറമ്പ്: കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന GVHSS സ്കൂളിലെ 7B ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദ ക്ക് പിന്നാലെ +1 വിദ്യാർത്ഥിനിയായ ആര്യയും വിടവാങ്ങി.

ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെയാണ് വെള്ളത്തില്‍ കുട്ടികള്‍ വീണത്.കുളിക്കുന്നതിനിടെ പാറക്കുഴിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികളാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഉടനെ മുക്കം ഫയര്‍ഫോഴ്‌സ് എത്തുകയും അവരുടെ വാഹനത്തില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു.തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല.പാലപ്പറമ്പ് സന്തോഷിന്റെ മകള്‍ അഭിനന്ദ 14 വയസ്സ്, പാലപ്പറമ്പ് ഗോപിനാഥന്റെ മകള്‍ ആര്യ 16 വയസ്സ്, എന്നിവരാണ് മരണപെട്ടത്.

അഭിനന്ദ മരണപെട്ടതിന് പിന്നാലെ ഇന്ന് GVHSS കിഴുപറമ്പക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

Share:
Tags:
കിഴുപറമ്പ്: കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന GVHSS സ്കൂളിലെ 7B ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദ ക്ക് പിന്നാലെ +1 വിദ്യാർത്ഥിനിയായ ആര്യയും വിടവാങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെയാണ് വെള്ളത്തില്‍ കുട്ടികള്‍ വീണത്.കുളിക്കുന്നതിനിടെ പാറക്കുഴിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികളാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഉടനെ മുക്കം ഫയര്‍ഫോഴ്‌സ് എത്തുകയും അവരുടെ വാഹനത്തില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു.തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല.പാലപ്പറമ്പ് സന്തോഷിന്റെ മകള്‍...കിഴുപറമ്പ പാറക്കുഴിയില്‍ വീണ് അപകടം; അഭിനന്ദക്ക് പിന്നാലെ ആര്യയും വിടവാങ്ങി