വിദ്യാലയ പരിസരങ്ങളിൽ എക്സൈസ് ഹെൽത്ത് വിഭാഗം സംയുക്ത പരിശോധന: പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ: കട്ടാങ്ങൽ, കള്ളൻ തോട്,, മലയമ്മ , പരത പൊയിൽ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്ര ത്തിന്റെയും കുന്ദമംഗലം എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ  വിദ്യാലയ പരിസരങ്ങളിൽ  പരിശോധന നടത്തി  . 100 വാര ചുറ്റളവിനുള്ളിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയ കടകളിൽ നിന്നും  അരകിലോഗ്രാം ഉല്പന്നങ്ങൾ പിടിച്ചെടുത്തു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 6 കടകളിൽ നിന്നും പിഴയീടാക്കി.. പൊതു സ്ഥലത്ത് പുകവലിച്ച 4 പേരിൽ നിന്നു പിഴയീടാക്കി..

    പരിശോധനയ്ക്ക്  ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ , കുന്ദമംഗലം എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഹരീഷ് പി.കെ. , വസന്തൻ പി.വി., സിവിൽ എക്സൈസ് ഓഫിസർമാരായ ധനീഷ് കുമാർ, ഷഫീക്കലി, ദീപേഷ്
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കീം കെ.പി., ബാബു കെ. ,
ഫെമിമോൾ ഒ
എന്നിവർ നേതൃത്വം നൽകി.