തമിഴ്‌നാട്‌ മന്ത്രി സെന്തിൽ ബാലാജിക്ക്‌ ജാമ്യമില്ല; എട്ട്‌ ദിവസം ഇഡി കസ്‌റ്റഡിയിൽ വിട്ടു

MTV News 0
Share:

ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിച്ചെന്ന കേസിൽ അറസ്‌റ്റിലായ തമിഴ്‌നാട്‌ മന്ത്രി സെന്തിൽ ബാലാജിയെ എട്ട്‌ ദിവസം ഇഡി കസ്‌റ്റഡിയിൽ വിട്ടു. ജൂൺ 23ന് ബാലാജിയെ ഹാജരാക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് അല്ലി ബാലാജിയുടെ ആരോഗ്യനില വീഡിയോ കോൺഫറൻസിംഗിലൂടെ പരിശോധിച്ചു. ഓമണ്ടുരാർ സർക്കാർ ആശുപത്രിയിൽ നിന്ന് മാറ്റാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബാലാജിയെ ഇപ്പോൾ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.