തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ ഇഡി റെയ്ഡ്. വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസിലാണ് പരിശോധന. സെന്തിലിന്റെ സഹോദരന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞ ആഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. ഇത്തവണ മന്ത്രിയുടെ ചെന്നൈയിലെ കരൂരിലുള്ള വസതിയിലും പരിശോധന നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഗതാഗത വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മന്ത്രിക്കെതിരെ അന്വേഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന എന്നാണ് സൂചനകള്‍.
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായും മന്ത്രിക്കെതിരെ പരാതിയുണ്ടായിരുന്നു. 2011-15 കാലഘട്ടത്തില്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി.
2016ല്‍ ചീഫ് സെക്രട്ടറി രാം മോഹന്‍ റാവുവിന്റെ സെക്രട്ടേറിയേറ്റ് മുറിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)