ചെറിയ പെരുന്നാൾ ആശംസകൾ

MTV News 0
Share:
MTV News Kerala

✒️ റാഷിദ്‌ ചെറുവാടി

എല്ലാ മത ആഘോഷങ്ങൾക്കും നൻമയുടെയും മാനവികതയുടെയും ഒരു തലമുണ്ട്. അത് ഓണമായാലും  ക്രിസ്മസ് ആയാലും  പെരുന്നാളായാലും എന്തായാലും ശരി . ഓരോ മതത്തിന്റെയും
വേദഗ്രന്ഥങ്ങളുടെ  ഉള്ളടക്കവും പൊരുളും  ശൈലിയും ഒക്കെ അറിയാൻ അതിന്റെ ആഴങ്ങൾ ഇറങ്ങി പരിശോധിച്ചാൽ ഒരുപാട് സാമ്യതകൾ കാണാനാകും. അതിലൊന്നാണ് വ്രതവും ആഘോഷങ്ങളും.

മുസ്‌ലിം വിശ്യാസ പ്രകാരം വർഷത്തിൽ ഏറെ പുണ്യ മാസപ്പെട്ട റമദാൻ മാസം വിശ്യാസി ദൈവത്തിനു മുന്നിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണം ചെയ്ത് ജീവിക്കുന്ന ഒരു മാസമാണ്. ആദം നബി മുതൽ ഇന്നു വരെ ഒരുപാട് ചരിത്രങ്ങളും അത്ഭുത കഥകളും നിറഞ്ഞ ഇസ്ലാമിൽ ഈ പുണ്യ മാസം ഏറെ കാതോർത്ത് പഠിച്ചാലും തീരാത്ത നാൾ വഴികൾ നിറഞ്ഞ ഘട്ടമാണ്. ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ വ്രതം  അവസാനിക്കുന്നതിൻ്റെ ഉൽസവമായാണ് വിശ്യാസി ഈദുൽ ഫിത്വർ ആഘോഷിക്കുന്നത് .ആയതിനാൽ അന്നേ ദിവസം വൃതം അനുഷ്ഠിക്കുന്നത് തെറ്റാണ്. ഒരു മാസത്തെ വ്രതത്തിലൂടെ മനുഷ്യൻ നേടിയെടുത്ത ആരോഗ്യ പുഷ്ടിക്കും പ്രതിരോധശേഷിക്കും ദൈവത്തോടുള്ള നന്ദി പറച്ചിലാണ് ഈദുൽ ഫിത്വർ അഥവാ നോമ്പ് മുറിക്കുന്ന ആഘോഷം. മലയാളികൾ ഇതിനെ ചെറിയ പെരുന്നാൾ എന്നും വിളിക്കുന്നു.

ചെറിയ പെരുന്നാൾ ദിനത്തിൽ എല്ലാവരും സമൃദ്ധമായി ഭക്ഷണം കഴിക്കണമെന്നാണ്  മുഹമ്മദ് നബി പഠിപ്പിച്ചത്. എന്നാൽ അതിൽ പോലും അടിവരയിട്ടു പറഞ്ഞത്
തന്റെ അയൽവാസി പട്ടിണി കിടന്നാൽ വയർ നിറച്ചു കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച പ്രവാചകന്റെ ഓരോ വാക്യം മൂർച്ചയേറിയതായിരുന്നു.
അതിനു വേണ്ടിയാണ് പ്രസവിച്ച കുഞ്ഞ് മുതൽ വയോവൃദ്ധർ വരെയുളള എല്ലാവരും അവരവർക്ക് സുഭിക്ഷമായി കഴിക്കാനുള്ളത് മാറ്റിവെച്ച് ബാക്കി വരുന്നതിൽ നിന്ന് ആളൊന്നിന് ഉദ്ദേശം 3 കിലോഗ്രാം ഭക്ഷ്യധാന്യം നിർബന്ധമായും പാവപ്പെട്ടവർക്ക് ഈദുൽ ഫിത്വർ ദിനത്തിൽ ദാനം ചെയ്യണമെന്ന് നിഷ്കർഷിച്ചത്. ഈ നിർബന്ധ ദാനം ശരീരത്തിൻ്റെ സകാത്ത് എന്നും വിശേഷിപ്പിക്കപ്പെടുന്നു.അത് പെരുന്നാൾ മാസം കണ്ടത് മുതൽ നമസ്കാരം വരെയുള്ള സമയത്ത് കൊടുക്കലാണ് ഏറ്റവും ഉത്തമം.

അതോടപ്പം മറ്റൊരു സകാത്താണ്   സമ്പത്തിൻ്റെ സകാത്ത് അത് മുസ്ലിങ്ങൾ അവരുടെ  വരുമാനത്തിൽ നിന്ന് ചെലവ് കഴിച്ച് വരുന്ന സമ്പാദ്യത്തിൻ്റെ 2.5 ശതമാനം ഓരോ വർഷവും സകാത്ത് അഥവാ നിർബന്ധ ദാനം നൽകാൻ ബാദ്ധ്യസ്ഥരാണ്.

ഇവിടെ സകാത്തിന് പാവപ്പെട്ടവൻ പണക്കാരനോട് ചോദിക്കാൻ അർഹതയുണ്ട്.
പാവപ്പെട്ടവർക്ക് സമ്പന്നൻ്റെ സ്വത്തിൽ ദൈവം നിശ്ചയിച്ച അവകാശമാണ് “സകാത്ത്”.

സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിലൂടെയും  “റമദാൻ” വൃതം പൂർത്തീകരിച്ച്
ദാനകർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച  സഹാനുഭൂതിയുടെയും മാനവികതയുടെയും മൂല്യങ്ങൾ മുന്നോട്ടുകൊണ്ട് പോകാൻ പെരുന്നാൾ ആഘോഷം ഏവർക്കും പ്രചോദനമാകട്ടെ.

എല്ലാവർക്കും 
എൻറെയും കുടുംബത്തിൻറ്റേയും
ഈദുൽ ഫിത്തർ ആശംസകൾ നേരുന്നു …

Share:
Tags:
MTV News Kerala✒️ റാഷിദ്‌ ചെറുവാടി എല്ലാ മത ആഘോഷങ്ങൾക്കും നൻമയുടെയും മാനവികതയുടെയും ഒരു തലമുണ്ട്. അത് ഓണമായാലും  ക്രിസ്മസ് ആയാലും  പെരുന്നാളായാലും എന്തായാലും ശരി . ഓരോ മതത്തിന്റെയുംവേദഗ്രന്ഥങ്ങളുടെ  ഉള്ളടക്കവും പൊരുളും  ശൈലിയും ഒക്കെ അറിയാൻ അതിന്റെ ആഴങ്ങൾ ഇറങ്ങി പരിശോധിച്ചാൽ ഒരുപാട് സാമ്യതകൾ കാണാനാകും. അതിലൊന്നാണ് വ്രതവും ആഘോഷങ്ങളും. മുസ്‌ലിം വിശ്യാസ പ്രകാരം വർഷത്തിൽ ഏറെ പുണ്യ മാസപ്പെട്ട റമദാൻ മാസം വിശ്യാസി ദൈവത്തിനു മുന്നിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണം ചെയ്ത് ജീവിക്കുന്ന ഒരു...ചെറിയ പെരുന്നാൾ ആശംസകൾ