വായന കഫെ ഉദ്ഘാടനവും
വായന കാർഡ് വിതരണവും

MTV News 0
Share:
MTV News Kerala

എളമരം ബി ടിഎം ഒ യുപി സ്കൂളിൽ വായന കഫെ,  മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു.
വായനയുടെ പ്രാധാന്യം  മനസ്സിലാക്കുവാൻ ലൈബ്രറി പുസ്തകങ്ങൾക്ക് പുറമെ ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും  കുട്ടികളിലേക്ക് എത്തിക്കുന്ന ഇടമാണ് വായന കഫെ.

ഒരു കുട്ടി ഒരു വർഷത്തിനിടയിൽ കുറഞ്ഞത് 20 പുസ്തകങ്ങളെങ്കിലും വായിക്കുകയും വായനക്കുറിപ്പ് എഴുതുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വായിച്ച പുസ്തകങ്ങൾ രേഖപ്പെടുത്തുവാൻ വേണ്ടിയുള്ള വായന കാർഡ്  വിതരണവും നടന്നു.

ഏഴാം തരം മലയാളപുസ്തകത്തിലെ പാoഭാഗമായ അർഷാദ് ബത്തേരിയുടെ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കഥയെ ആസ്പദമാക്കി കഥാകൃത്തും കുട്ടികളും തമ്മിൽ മുഖാമുഖം നടന്നു.

  പി ടി എ പ്രസിഡണ്ട്‌ ജമാൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മാനേജർ കെ വി മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.പി ടി എ അംഗങ്ങളായ ശംസുദ്ധീൻ എളമരം, ഷംന സാഹിർ,നദീറ,സീനത്ത്, സലീന,യതീംഖാന അഡ്മിനിസ്ട്രേറ്റർ റസാക്ക് മാസ്റ്റർ, മുസ്തഫ വാഴക്കാട്,ഹെഡ് മാസ്റ്റർ ഒ എം നൗഷാദ്,ജയശ്രീ ടീച്ചർ,റഫീഖ് മാസ്റ്റർ,സാജിത ടീച്ചർ, ഹഫ്സ ടീച്ചർ, റീഷ്മ ടീച്ചർ, ഹസീന ടീച്ചർ, സാജിത എം കെ, ഷാക്കിറ  ടീച്ചർ, ഷാനിബടീച്ചർ,ജന്നത്തുൽ ഫിർദൗസ് ബാനു എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ വിദ്യാരംഗം കൺവീനർ രാകേന്ദു കെ വർമ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുധ കെ ടി നന്ദിയും പറഞ്ഞു.

Share:
Tags:
MTV News Keralaഎളമരം ബി ടിഎം ഒ യുപി സ്കൂളിൽ വായന കഫെ,  മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രാധാന്യം  മനസ്സിലാക്കുവാൻ ലൈബ്രറി പുസ്തകങ്ങൾക്ക് പുറമെ ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും  കുട്ടികളിലേക്ക് എത്തിക്കുന്ന ഇടമാണ് വായന കഫെ. ഒരു കുട്ടി ഒരു വർഷത്തിനിടയിൽ കുറഞ്ഞത് 20 പുസ്തകങ്ങളെങ്കിലും വായിക്കുകയും വായനക്കുറിപ്പ് എഴുതുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വായിച്ച പുസ്തകങ്ങൾ രേഖപ്പെടുത്തുവാൻ വേണ്ടിയുള്ള വായന കാർഡ്  വിതരണവും നടന്നു. ഏഴാം തരം മലയാളപുസ്തകത്തിലെ പാoഭാഗമായ...വായന കഫെ ഉദ്ഘാടനവും
വായന കാർഡ് വിതരണവും