മാവൂർ: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിനു കുറുകെ എളമരം കടവിൽ നിർമ്മിക്കുന്ന
പാലത്തിന്റെ പ്രവർത്തി
അവസാനഘട്ടത്തിൽ.
കേന്ദ്ര സർക്കാറിന്റെ സി.ആർ.എഫ്. ഫണ്ടിൽ ഉൾപ്പെടുത്തിയ 35 കോടി രൂപ ഉപയോഗിച്ച്
2019 മാർച്ചിലാണ് എളമരം കടവിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
350 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് പതിനൊന്ന് തൂണുകളും പത്ത് സ്ലാബുകളുമാണുള്ളത്.ഇരുവശങ്ങളിലും 1.75 മീറ്റർ വീതിയുള്ള ഫുട്പാത്തുകളുമുണ്ടാകും.
കൂടാതെ പാലത്തിന്റെ മാവൂർ, വാഴക്കാട് പഞ്ചായത്തുകളുടെ ഭാഗമായ ഇരു വശങ്ങളിലും അപ്രോച്ച് റോഡുകളുമുണ്ട്.
എളമരം കടവിൽ നിന്നും എടവണ്ണ പാറ വരെയുള്ള 2 : 8 25 കിലോമീറ്റർ നീളത്തിലും എളമരം കടവിൽ നിന്ന് പണിക്കര പുറായ് വരെ 1: 778 കിലോമീറ്ററുമാണ് വാഴക്കാട്ട് ഭാഗത്തെ രണ്ട് അപ്രോച്ച് റോഡുകളുടെയും നീളം.കോഴിക്കോട് ആസ്ഥാനമായുള്ള
പി.ടി.എസ്. ഇന്ത്യാ പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് പാലത്തിന്റെ നിർമ്മാണചുമതല.
പ്രവർത്തി പൂർത്തിയാകുന്ന മുറക്ക് മെയ് രണ്ടാം വാരത്തിൽ പാലം ഗതാഗതത്തിന് തുറന്നു
കൊടുക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)