
എലത്തൂർ ട്രെയിൻ തീവയ്‌പ്പ്; ഡൽഹിയിൽ നിന്ന് ഷാറൂഖ് ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്
എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്‌ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീവിന്റെ കണ്ടെത്തൽ. എന്നാൽ, കോഴിക്കോട് ഇറങ്ങാതെ ഇയാൾ ഷൊർണൂരിൽ ഇറങ്ങിയത് പിടിക്കപ്പെട്ടാൽ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് അറിയിച്ചു. ഇറങ്ങിയ സ്ഥലലാം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന ഷാറൂഖ് സെയ്‌ഫി മൊഴി നൽകി. എന്നാൽ, ഈ വാദം പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം.അറിയാത്ത ഒരിടത്ത് ഇറങ്ങിയ ഷാറൂഖ് എങ്ങനെയാണ് അവിടെ പെട്രോൾ പമ്പ് കണ്ടെത്തിയത് എന്ന ചോദ്യമാണ് പൊലീസിന് ഉള്ളത്. പതിനഞ്ച് മണിക്കൂറുകൾ ഷാറൂഖ് ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. അറിയാത്ത ഒരിടത് ഇറങ്ങിയ ഷാറൂഖിന് പതിനഞ്ച് മണിക്കൂറോളം അവിടെ ചെലവഴിക്കേണ്ട സാഹചര്യത്തെ പോലീസ് കണക്കിലെടുക്കുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)