പ്രകടന പത്രിക പുറത്തിറക്കി കോൺ​ഗ്രസ്

MTV News 0
Share:
MTV News Kerala

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി കോൺ​ഗ്രസ്. അഞ്ച് പ്രധാന വാ​ഗ്ദാനങ്ങളാണ് പത്രികയിലുളളത്. സ്‌ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
സംവരണ പരിധി ഉയർത്തും, ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവ പോലെയുള്ള സംഘടനകൾ നിരോധിക്കും, സൗജന്യ വൈദ്യുതി, വീട്ടമ്മമാർക്കും, ബിരുദധാരികൾക്കും പ്രതിമാസ സഹായം എന്നിയാണ് ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങൾ. ഈ വാ​ഗ്ദാനങ്ങൾ അധികാരത്തിലെത്തിയാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിൽ വരുത്തുമെന്നും കോൺ​ഗ്രസ് ഉറപ്പ് നൽകി. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാർ, മുൻ മുഖ്യമന്ത്രിസിദ്ധരാമയ്യ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്‌തു.
ബിജെപി മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും സംവരണ പരിധി ഉയർത്തുമെന്നുമാണ് കോൺഗ്രസ് നൽകുന്ന പ്രധാന വാഗ്ദാനം. അൻപത് ശതമാനം സംവരണ പരിധി എഴുപത് ശതമാനമായി ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും, എസ് സി സംവരണം പതിനഞ്ചിൽ നിന്നും നിന്ന് പതിനേഴ് ആയും എസ്ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായും ഉയർത്തുമെന്നാണ് മറ്റുള്ള വാ​ഗ്ദാനങ്ങള്‍.
ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽരഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി, റാഗി, ഗോതമ്പ്, അധികാരത്തിൽ വന്ന് ആദ്യത്തെ 2 വർഷം എല്ലാ തൊഴിൽരഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ഉള്ളവർക്ക് 1500 രൂപയും, എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി, ബിഎംടിസി ബസ്സുകളിൽ സൗജന്യ യാത്ര എന്നിവയും പത്രികയിലുണ്ട്. സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക സെൻസസ് പുറത്ത് വിടും. എസ് സി- എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നൽകുമെന്നും കോൺ​ഗ്രസ് പ്രകടന പത്രികയിൽ വാ​ഗ്ദാനം നൽകി. സംസ്ഥാനത്ത് ബിജെപി സർക്കാർ പാസാക്കിയ എല്ലാ അന്യായ നിയമങ്ങളും മറ്റ് ജനവിരുദ്ധ നിയമങ്ങളും അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.