ടീച്ചേഴ്സ് പ്രോജക്ട്: മുഹമ്മദ്‌ ഷരീഫിന് മികച്ച നേട്ടം.

MTV News 0
Share:
MTV News Kerala

മാവൂർ: കഴിഞ്ഞ ദിവസം എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ശാസ്ത്രാധ്യാപകർക്കായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊജക്ട് അവതരണ മത്സരത്തിൽ താത്തൂർ പൊയിൽ സ്വദേശി ടി.മുഹമ്മദ് ഷരീഫിന് മികച്ച നേട്ടം.എഥിലീൻ ഡയമെൻ നിക്കൽ സൾഫേറ്റിന്റെ സ്വഭാവ പഠനത്തിനാണ് ഇദ്ദേഹത്തിന് ഏ ഗ്രേഡ് ലഭിച്ചത്. എറണാകുളം ജില്ലയിലെ എ എൽ എഫ് എഛ് എസ് എസ് അധ്യാപകനായ മുഹമ്മദ് ശരീഫ് ജില്ലാതല മത്സരത്തിൽ ഏ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. ഫിസിക്സിൽ എം ഫിൽ ബിരുദധാരിയാണ് ഈ അധ്യാപക പ്രതിഭ.