എക്സെലെന്റ് കോച്ചിംഗ്‌ സെന്ററിന്റെ ആർട്‌സ് ഫെസ്റ്റ്-21 മാവൂർ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്നു.

MTV News 0
Share:
MTV News Kerala

മാവൂർ :എക്സെലെന്റ് കോച്ചിംഗ്‌ സെന്ററിന്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, പുതുപ്പാടി എന്നീ ബ്രാഞ്ചുകളുടെ ആർട്‌സ് ഫെസ്റ്റ്-2021 മാവൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. രാവിലെ 10:30 ന് നടന്ന നടന്ന ഉദ്‌ഘാടന ചടങ്ങിൽ കുന്ദമംഗലം മണ്ഡലം എം.എൽ.എ അഡ്വ.പി.ടി.എ റഹീം ഉദ്‌ഘാടനം ചെയ്തു. എക്സെലെന്റ് ഡയറക്ടർ ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

അജ്‌നാസ്.എം.പി അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഉമ്മർ മാസ്റ്റർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ഡയറക്ടർമാരായ ഷറഫുദ്ദീൻ സർ, സൽമാൻ സാർ, ഷൈജു സാർ തുടങ്ങിയവർ ആശംസ അർപ്പിച്ചു. നോബി സർ നന്ദി പറഞ്ഞു.

സൂര്യ മ്യൂസിക് അവതാരകൻ ശരത് കുമാർ, കാവ്യ എന്നിവർ പരിപാടി നയിച്ചു.
തുടർന്ന് എക്സലന്റിലെ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്‌പെഷ്യൽ ഗസ്റ്റുകളായ ഒരു ചിരി ബമ്പർ ചിരി ആർട്ടിസ്റ്റ് അശ്വിൻ വിജയൻ, കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ എന്നിവരുടെ സ്കിറ്റ് തുടങ്ങിയ പരിപാടികളും നടന്നു. രാവിലെ ഒമ്പതിന് തുടങ്ങിയ പരിപാടി വൈകീട്ട് 6:00ക്ക് സമാപിച്ചു.

Share:
MTV News Keralaമാവൂർ :എക്സെലെന്റ് കോച്ചിംഗ്‌ സെന്ററിന്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, പുതുപ്പാടി എന്നീ ബ്രാഞ്ചുകളുടെ ആർട്‌സ് ഫെസ്റ്റ്-2021 മാവൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. രാവിലെ 10:30 ന് നടന്ന നടന്ന ഉദ്‌ഘാടന ചടങ്ങിൽ കുന്ദമംഗലം മണ്ഡലം എം.എൽ.എ അഡ്വ.പി.ടി.എ റഹീം ഉദ്‌ഘാടനം ചെയ്തു. എക്സെലെന്റ് ഡയറക്ടർ ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അജ്‌നാസ്.എം.പി അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഉമ്മർ മാസ്റ്റർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ഡയറക്ടർമാരായ ഷറഫുദ്ദീൻ സർ, സൽമാൻ...എക്സെലെന്റ് കോച്ചിംഗ്‌ സെന്ററിന്റെ ആർട്‌സ് ഫെസ്റ്റ്-21 മാവൂർ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്നു.