മുക്കം VKHMO കോളേജിൽ കാഴ്ച്ച പരിശോധന ക്യാമ്പും , ബോധവൽക്കരണ ക്ലാസും നടത്തി

MTV News 0
Share:
MTV News Kerala

മുക്കം : മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിൽ എൻ എസ് എസ് ന്റെ കീഴിൽ മുക്കത്തെ കാലിക്കറ്റ്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥിനികൾക്ക് കാഴ്ച്ച പരിശോധന ക്യാമ്പും , ബോധവൽക്കരണ ക്ലാസും നടത്തി.

കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജിത ടി വി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ റംലത്ത് ഇ അധ്യക്ഷത വഹിച്ചു. കോളേജ് അക്കാദമിക്ക് ഡയറക്ടർ അബ്ദു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി സജ്‌ന എം ആശംസ പറഞ്ഞു. കണ്ണിന്റെ സംരക്ഷണത്തെയും,നേത്ര രോഗങ്ങളെ കുറിച്ചും  കാലിക്കറ്റ് കണ്ണാശുപത്രി സീനിയർ ഒപ്റ്റോമെട്രിസ്റ്റ്  റഫീദ ബോധവൽക്കരണ ക്ലാസ് നടത്തി . കോളേജ് യൂണിറ്റ് എൻഎസ്എസ് സെക്രട്ടറി ശാദിയ ജിബിൻ നന്ദി പറഞ്ഞു.

കാലിക്കറ്റ്‌ കണ്ണാശുപത്രി അഡ്മിനിസ്ട്രേറ്റർ സാഹിൽ,പ്രജിഷ, കൃഷ്ണപ്രിയ,അൽമാസ്,നൗഷിറ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി