
എ എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മോൺസൺ മാവുങ്കലിന്റെ വീട്ടിലെ കസേരയിൽ റഹീം ഇരിക്കുന്നതായുള്ള ഫോട്ടോയാണ് വ്യാജമായി പ്രചരിപ്പിച്ചത്.
“നിഷാദ് തൃശൂർ” എന്ന കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലാണ് ആദ്യം വ്യാജ ഫോട്ടോ വന്നത്. പിന്നീട് കോൺഗ്രസ് – ബിജെപി പ്രവർത്തകർ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് റഹീം തൃശുർ സിറ്റി പൊലീസിന് പരാതി നൽകുകയും അന്വേഷണത്തിൽ പൊലീസ് ആറന്മുളയിലെത്തി അനീഷിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)