ഫാമിലി മീറ്റ് നടത്തി

MTV News 0
Share:

പെരുമണ്ണ: പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. വെള്ളായിക്കോട് എ.എം.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ.കെ. സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. കെ. അബ്ദുസ്സലാം സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള വെള്ളായിക്കോട് ശാഖാ എം.എസ്.എഫ് കമ്മിറ്റിയുടെ ഉപഹാരം സമർപ്പണം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി.പി.കബീർ നിർവ്വഹിച്ചു. തുടർന്ന് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന “ഗ്രീൻ ആർമി” വളണ്ടിയർ സേനയുടെ സമർപ്പണം ശരീഫ് കുറ്റൂർ നിർവ്വഹിച്ചു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.സമീറ, എം.കെ.റംല, ആർ.എം. അഹമ്മദ്കുട്ടി,ഇ.മൊയ്തീൻ, അബ്ദുൽ ലത്തീഫ് ടി.പി,സലീം എൻ.കെ, സാദിഖ്.പി, നൗഫൽ ഐ.കെ, ആർ.എം. മുഹമ്മദലി, മുഹമ്മദ് ഫായിസ് എൻ.കെ, അൻവർ സാദിഖ്, ആയിശാ സൗബി, നജ്മുന്നിസ്സ, ഫർഷിൻ എൻ.കെ, ജസീം എൻ.കെ,അർസൽ നിയാസ്. തുടങ്ങിയവർ സംസാരിച്ചു.