ഫിറോസ് ഫുട്‌ബോൾ,ചാലഞ്ചേഴ്‌സ് ചെറുവാടി ഫൈനലിൽ

MTV News 0
Share:

ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും
എ എഫ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ
ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്നുവരുന്ന രണ്ടാമത് ഫിറോസ് സ്‌മൃതി ഫുട്‌ബോൾ മേളയിൽ ചാലഞ്ചേഴ്‌സ് ചെറുവാടി ടൗൺ ടീം കൊടിയത്തൂരിനെ തോൽപ്പിച്ചു ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനൽ മത്സരത്തിൽ കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി വി കെ ഹുസൈൻകുട്ടി മുഖ്യാതിഥിയായി കളിക്കാരുമായി പരിചയപെട്ടു. എ എഫ് ഇന്റർനാഷണൽ ഡയറക്ടർ കെ പി മുഹമ്മദ്‌മോൻ ,കൊടിയത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ , പഞ്ചായത്ത് ലീഗ്‌ ട്രഷറർ പി പി ഉണ്ണിക്കമ്മു , സെക്രടറി ഇ എ ജബ്ബാർ , ഒ സി അബ്ദുൽ കരീം , ടി പി മൻസൂർ,സലിം കോളായി, അനസ് പന്നിക്കോട് സിദ്ധീഖ് മാനു കരീം ഉമ്മിണിയിൽ എന്നിവർ അനുഗമിച്ചു. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സത്തിൽ ടി പൈക്കോ ചെറുവാടി സിനിസിയർ യുണൈറ്റഡ് എരഞ്ഞിമാവുമായി ഏറ്റുമുട്ടും

Share:
Tags:
ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെയുംഎ എഫ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്നുവരുന്ന രണ്ടാമത് ഫിറോസ് സ്‌മൃതി ഫുട്‌ബോൾ മേളയിൽ ചാലഞ്ചേഴ്‌സ് ചെറുവാടി ടൗൺ ടീം കൊടിയത്തൂരിനെ തോൽപ്പിച്ചു ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനൽ മത്സരത്തിൽ കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി വി കെ ഹുസൈൻകുട്ടി മുഖ്യാതിഥിയായി കളിക്കാരുമായി പരിചയപെട്ടു. എ എഫ് ഇന്റർനാഷണൽ ഡയറക്ടർ കെ പി മുഹമ്മദ്‌മോൻ ,കൊടിയത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്...ഫിറോസ് ഫുട്‌ബോൾ,ചാലഞ്ചേഴ്‌സ് ചെറുവാടി ഫൈനലിൽ