ഖിലാഫത്തിന്റെ മണ്ണിൽ ഓറഞ്ച് വസന്തം…ഫിറോസ് സ്‌മൃതി ഫുട്ബാൾ TPYCO ചെറുവാടി ചാമ്പ്യന്മാരായി
ചെറുവാടി ഫിറോസ് സ്‌മൃതി ഫുട്ബാൾ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചാലഞ്ചേഴ്‌സ് ചെറുവാടിയെ തോൽപ്പിച്ച് TPYCO ചെറുവാടി ചാമ്പ്യന്മാരായി.
വാശിയെറിയ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ടിപൈക്കോ ചെറുവാടിയുടെ അസീം നേടിയ ഗോളിലാണ് വിജയിച്ചത്.കളിയിൽ ഇരു ടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞിട്ടില്ല.തുടക്കത്തിൽ ടിപൈക്കോയുടെ ഗോൾന്നുറച്ച നിരവധി ഷോട്ടുകൾ സേവ് ചെയ്ത് ചാലഞ്ചേഴ്സിന്റെ ഗോൾ കീപ്പർ അഭിലാഷ് രക്ഷകനായി മാറി.
തോരാ മഴ കാരണം വെഴുകി തുടങ്ങിയ മത്സരം വീക്ഷിക്കാൻ ചെറുവാടിയുടെ ഖിലാഫത്ത് സ്റ്റേഡിയം സാക്ഷിയായത് ഇതുവരെ ഇല്ലാത്ത ആയിരങ്ങളെ കൊണ്ട് .ടൂർണമെന്റ് കമ്മിറ്റിയുടേ മികവുറ്റ പ്രവർത്തനമാണ് കളിയുടെ വിജയത്തിന്റെ ശേഷി കൂട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു.
ടൂർണമെന്റിലെ
ജനപ്രിയ ടീമായി സിൻസിയർ യുണൈറ്റഡ് എരഞ്ഞിമാവിനെയും ,
മികച്ച ടീം മാനേജ്‌റായി ചാലഞ്ചേഴ്സ് ചെറുവാടിയുടെ ശരീഫ്നെയും,മികച്ച
വിങ് ബാക്കായി ചാലഞ്ചേഴ്സ് ചെറുവാടിയുടെ ഇർഫാനെയും,ജനപ്രിയ താരമായി ചാലഞ്ചേഴ്സ് ചെറുവാടിയുടെ ഷൈബിനെയും,
കൂടുതൽ ഗോൾ നേടിയ താരവും ആദ്യ ഗോൾ നേടിയ താരമായി ടിപൈക്കോയുടെ
അസീംഹും,പുതുമുഖ താരമായി റാഫി കൊടിയത്തൂരിനെയും, മികച്ച ഗോൾ കീപ്പറായി ചാലഞ്ചേഴ്സ് ചെറുവാടിയുടെ
അഭിലാഷും,മികച്ച പ്രതിരോധമായി ടിപൈക്കോയുടെ റൗഫ്ഹും,മികച്ച കളിക്കാരനായി ടിപൈക്കോയുടെ ബദ്റിനെയും,
മികച്ച മുന്നേറ്റ താരമായി ഹാഫിസിനെയും തെരെഞ്ഞെടുത്തു.അതോടപ്പം നറുക്കെടുത്ത വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
ഉദ്ഘാടന മത്സരത്തിൽ
മുഖ്യാതിഥിയായി സംസ്‌ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റും മലപ്പുറം മുനിസിപ്പൽ ചെയർമാനുമായ മുജീബ് കാടേരി പങ്കെടുത്തു . വിജയികൾക്കുള്ള ട്രോഫികൾ തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം സാഹിബ് വിതരണം ചെയ്തു . പദ്ധതി നിർവഹണത്തിൽ 100 % ചിലവഴിച്ചു കോഴിക്കോട് ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്തിനെയും,ദേശീയ റെഫറിയായി തെരെഞ്ഞെടുത്ത മൂസയെയും ചടങ്ങിൽ ആദരിച്ചു .ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
© Copyright - MTV News Kerala 2021
View Comments (0)