ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്; ഐവറി കോസ്റ്റിന് വിജയത്തുടക്കം

MTV News 0
Share:
MTV News Kerala

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ആതിഥേയരായ ഐവറി കോസ്റ്റിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ഐവറി കോസ്റ്റ് ഗിനി ബിസൗവിനെ തോൽപ്പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ടൂർണമെന്റിലെ ആദ്യ ​ഗോൾ പിറന്നു. 58-ാം മിനിറ്റിലെ ​ഗോളിലൂടെ ആധികാരിക വിജയം സ്വന്തമാക്കാനും ഐവറി കോസ്റ്റിന് കഴിഞ്ഞു.
ഐവറി കോസ്റ്റിനായി സെക്കോ ഫൊഫാന ആദ്യ ​ഗോളടിച്ചു. തൊട്ടു പിന്നാലെ 58-ാം മിനിറ്റിൽ ജീൻ-ഫിലിപ്പ് ക്രാസോയും വലചലിപ്പിച്ചതോടെ ഐവറി കോസ്റ്റ് ലീഡ് ഇരട്ടിയാക്കി. മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗിനി ബിസൗവിന് കഴിയാതിരുന്നതോടെ ഐവറി കോസ്റ്റ് വിജയമാഘോഷിച്ചു.
തുടർച്ചായ 13-ാം തവണയും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ പരാജയമറിയാതെ തുടക്കം കുറിക്കാൻ ഐവറി കോസ്റ്റിന് കഴിഞ്ഞു. അതിൽ എട്ട് ജയവും അഞ്ച് സമനിലയമുണ്ട്. 1996ലാണ് ഐവറി കോസ്റ്റ് അവസാനമായി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് തോൽവിയോടെ തുടങ്ങിയത്.